വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുന്നു, ആര്‍എസ്എസിന് ദത്ത് പുത്രനിലൂടെ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെ കിട്ടി; എം ശിവപ്രസാദ്

sivaprasad

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്ന് ശിവപ്രസാദ് പരിഹസിച്ചു.

ഹിന്ദു ഐക്യവേദി പ്രതിനിധി സംഘം മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. വര്‍ഗീയത പറയുന്നവര്‍ക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി. ഡി. സതീശന്‍ ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്ന് ശിവപ്രസാദ് പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദി ശ്രീ വി. ഡി. സതീശന് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കും. കേരളത്തിലെ നമ്പര്‍ വണ്‍ വര്‍ഗീയ വിഷങ്ങളായ ആര്‍. വി. ബാബുവിനും ശശികലക്കും ഒപ്പം സുസ്‌മേരവദനനായ മുഖ്യമന്ത്രിയെ കേരളം കാണുന്നു. മുഖ്യമന്ത്രിയെ കണ്ടു പുറത്തേക്ക് ഇറങ്ങിയശേഷം ആവണം സംസ്‌കൃത സര്‍വകലാശാലയിലെ എംഎസ്എഫ് ബാനറിനെതിരെ വര്‍ഗീയ ചുവയോടെ ശശികലയുടെ വിഷം ചീറ്റുന്ന പോസ്റ്റ് വന്നത്. 'ഇനിയും നന്നായി എഴുതണം' എന്ന് ശശികലയെ ശ്രീ. വി. ഡി. സതീശന്‍ ഉപദേശിച്ചിട്ടുണ്ടാവും.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശന്‍ നടത്തിയ പ്രസംഗം ഓര്‍ത്ത് ഇന്നും കോരി തിരിക്കുന്ന ലീഗുകാരോട്: വര്‍ഗീയത പറയുന്നവര്‍ക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി. ഡി. സതീശന്‍ ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുമ്പോള്‍, ആര്‍എസ്എസിന്റെ ദത്ത് പുത്രനാണ് വി. ഡി. സതീശന്‍ എന്ന് ലീഗുകാര്‍ക്ക് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു. അങ്ങനെ ആര്‍എസ്എസിന് വി. ഡി. സതീശന്‍ എന്ന ദത്ത് പുത്രനിലൂടെ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെ കിട്ടിയിരിക്കുന്നു

Tags