യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കമ്മീഷന്‍ ഉണ്ടാകും; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍

google news
dfh

കാസർകോട് :  യുവജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ കമ്മീഷന്‍ ഉണ്ടാകുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്‍ കാസര്‍കോട് ജില്ലാ തല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ സ്ഥിരതയില്ലാത്ത തൊഴില്‍ മേഖല വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുവാക്കള്‍ക്കിടയില്‍ യുവജന കമ്മീഷന്‍ എന്താണെന്ന ബോധ്യം ഉണ്ടാവണം. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുവജന കമ്മീഷന്‍ അംഗം റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. യുവജനങ്ങള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം, യുവജനങ്ങള്‍ക്കിടയില്‍ കൂടി വരുന്ന അത്മഹത്യ പ്രവണത, യുവജനങ്ങളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. കളട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ യുവജന കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ്, എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിദ്യാര്‍ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.എം.ടി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും ജില്ലാ കോഡിനേറ്റര്‍ പി.പി രന്ദീപ് നന്ദിയും പറഞ്ഞു.

Tags