താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
May 21, 2023, 19:48 IST

താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരണപ്പെട്ടത്. രണ്ട് കുട്ടികളടക്കം 4 പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു. ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.