പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

DEATH

ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേല്‍തറയില്‍ ശശികുമാറിന്റെയും ഷീലയുടെയും മകള്‍ എസ് മഞ്ജുഷ (18) ആണ് മരിച്ചത്.

പെരുമ്പാവൂർ.മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമില്‍ ഒന്നാം വർഷ ബികോം വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇടുക്കി പൂപ്പാറ തൊണ്ടിമല പുഴക്കേല്‍തറയില്‍ ശശികുമാറിന്റെയും ഷീലയുടെയും മകള്‍ എസ് മഞ്ജുഷ (18) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹോസ്റ്റലിലെ സ്റ്റഡി റൂമില്‍ കയറി വാതിലടച്ച മഞ്ജുഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വാതില്‍ തള്ളിത്തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

 

Tags