തദ്ദേശ വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലം, എൽ.ഡി.എഫ് സർക്കാരിനുള്ള തിരിച്ചടി : സണ്ണി ജോസഫ്

Kunnamkulam Custody Beating: Adv. Sunny Joseph MLA wants a criminal case to be registered against the guilty police officers and they should be released.
Kunnamkulam Custody Beating: Adv. Sunny Joseph MLA wants a criminal case to be registered against the guilty police officers and they should be released.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ മികച്ച വിജയം കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് . കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും ശക്തമായ പിന്തുണ നൽകിയ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. കോൺഗ്രസ് പാർട്ടിയും മുന്നണിയിലെ മറ്റ് കക്ഷികളും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. 

tRootC1469263">

എല്ലാവരും ഒന്നിച്ചിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ചു.പ്രതീക്ഷിച്ചതിലും വലിയ ജനപിന്തുണയാണ് കോൺഗ്രസിന് ലഭിച്ചത്. “പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.വിജയത്തിൽ സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും സണ്ണി ജോസഫ് പ്രത്യേകം നന്ദി അറിയിച്ചു.

എൽ.ഡി.എഫ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ ശക്തമായ തിരിച്ചടിയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സണ്ണി ജോസഫ് വിലയിരുത്തി. എൽ.ഡി.എഫ്. സർക്കാരിന്റെ വീഴ്ചകൾ യു.ഡി.എഫ്. നേരത്തെ തന്നെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടിയിരുന്നു. കോൺഗ്രസിനെ ജനങ്ങൾ ശരിയായി മനസ്സിലാക്കി, അതിന്റെ പ്രതിഫലനമാണ് ഈ മികച്ച വിജയം.ഈ തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ‘സെമിഫൈനലാണ്’ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ വിജയം ഉറപ്പിക്കാനുള്ള ഊർജ്ജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇതോടെ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം സൂചന നൽകി.

Tags