മൂന്നുദിവസം മൂടിക്കെട്ടിയ ഡിറ്റ്‍വാ കുളിര് കുറയുന്നു

ditwa
ditwa

ആലപ്പുഴ: മൂന്നുദിവസമായി സംസ്ഥാനത്ത് അനുഭവപ്പെട്ട തണുപ്പിന് ഞായറാഴ്ച ഉച്ചയോടെ മാറ്റം. തുടർന്നുള്ള ദിവസങ്ങളിൽ താപനില സാധാരണ നിലയിലേക്കെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.ഞായറാഴ്ച കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താപനില സാധാരണയിലും കുറവായിരുന്നു. കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പുനലൂരാണ് -19.5 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് 21 ഡിഗ്രി, തിരുവനന്തപുരം നഗരത്തിൽ 21.1 എന്നിങ്ങനെ രേഖപ്പെടുത്തി.മൂന്നുദിവസമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പകൽപോലും തണുപ്പനുഭവപ്പെട്ടു. ധനുമാസക്കുളിരായും ശൈത്യകാലത്തിന്റെ വരവായും ചിലർ ഇതിനെ കണക്കാക്കി. എന്നാൽ, ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ താത്കാലിക പ്രതിഭാസമാണെന്ന് പിന്നീടാണ് അറിഞ്ഞത്.

tRootC1469263">

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അനുഭവപ്പെട്ടതു കുളിരാണ്. തെക്കൻ ജില്ലകളിൽ അന്തരീക്ഷത്തിലെ മൂടൽ പ്രത്യക്ഷമായിരുന്നു. മേഘാവൃതമായ ആകാശമായതിനാൽ സൂര്യപ്രകാശവും കുറവായിരുന്നു.

സംസ്ഥാനത്ത് ഡിസംബർ അവസാനംവരെ തുലാവർഷമാണെന്നും ജനുവരി, ഫെബ്രുവരി മാസങ്ങളെയാണ് ശൈത്യകാലമായി കണക്കാക്കുന്നതെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി നീത കെ. ഗോപാൽ പറഞ്ഞു.

Tags