ശബരിമല ഭണ്ഡാരത്തിൽ ജീവനക്കാരുടെ കുറവ് മൂലം നാണയം എണ്ണിത്തീർക്കുന്നത് വൈകുന്നു
ശബരിമല: ശബരിമല ഭണ്ഡാരത്തിൽ ജീവനക്കാരുടെ കുറവ് മൂലം നാണയം എണ്ണിത്തീർക്കുന്നത് വൈകുന്നു. 150 ചെറിയ ചാ ക്കുകളിലെ നാണ യം എണ്ണിത്തീരാനുണ്ട്. പഴയ ഭണ്ഡാരത്തിലും പുതിയ ഭണ്ഡാരത്തിലും നാണയം എണ്ണു ന്നുണ്ട്. പഴയ ഭ ണ്ഡാരത്തിൽ നാണയം മാത്രമാ ണ് എണ്ണുന്നത്.
ഇപ്പോൾ രണ്ട് ഷിഫ്റ്റുകളിലായി 309 ജീവനക്കാരു ണ്ട്. 100 ജീവന ക്കാരുടെ കുറവ് ആണ് അനുഭവപ്പെടുന്നത്. വൈക്കത്തഷ്ടമി കഴിഞ്ഞതിനാൽ ഇവിടെ നിന്ന് കൂടുതൽ ജീവനക്കാ രും വൈക്കം, ആറ്റിങ്ങൽ ക്ഷേത്ര കലാ പീഠത്തിത്തിലെ വിദ്യാർത്ഥികളും എത്തുന്നതോടെ കെട്ടിക്കിടക്കുന്ന നാണയങ്ങൾ ഉൾ പ്പടെ എണ്ണിത്തീർ ക്കാൻ കഴിയുമെ ന്നാണ് കരുതുന്നത് .നേരത്തെ നാ ണയങ്ങൾ യന്ത്ര ങ്ങൾ ഉപയോഗി ച്ചാണ് എണ്ണിയിരു ന്നത്.
tRootC1469263">എന്നാൽ ഇപ്പോൾ നാണയം എണ്ണുന്ന രണ്ട് യ ന്ത്രങ്ങളും തകരാ റിലാണ്. വഞ്ചിയി ൽ അരിയും പൂജാ ദ്രവ്യങ്ങളും കലർ ന്ന് കൺവയർ ബൽറ്റ് വഴിയും മറ്റ് വഞ്ചികളിൽ നി ന്നും വരുന്ന നാണ യങ്ങൾ വേർതിരി ച്ചെടുക്കുന്ന രണ്ട് യന്ത്രങ്ങൾ മാത്ര മാണ് ഉള്ളത്. ഇപ്പോൾ ജീവനക്കാ രെ ഉപയോഗിച്ച് ആണ് നാണയവും
നോട്ടും എണ്ണി തിട്ട പ്പെടുത്തുന്നത്.
നോട്ടുകൾ തരംതി രിച്ച് 100 എണ്ണമുള്ള കെട്ടുകളാക്കു കയാണ് ജീവന ക്കാർ ചെയ്യുന്നത്. തുടർന്ന് ധനലക്ഷ്മി ബാങ്കിൻ്റെ അഞ്ച് നോട്ടെണ്ണുന്ന യന്ത്രം ഉപയോഗിച്ച് അവർ നോട്ടുകൾ വീണ്ടും എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്. ശരംകുത്തി മുതൽ മാളികപ്പുറം വരെയുള്ള വഞ്ചി കളിലെ പണവും ശ്രീകോവിലിന് മുന്നിലെ വലിയ വഞ്ചിയിൽ നിന്നും കൺവയർ ബൽറ്റ് വഴി വരുന്ന പണ വുമാണ് സന്നിധാ നത്തെ ഭണ്ഡാര ത്തിൽ എണ്ണുന്നത്.
മണ്ഡല പൂജ അടു ത്തു വരുന്നതോടെയും ക്രിസ്തുമസ് പരീക്ഷ കഴിയുന്നതൊടെയും തീർത്ഥാടകരുടെ തിരക്ക് കൂടും അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെങ്കിൽ ഭണ്ഡാരത്തിൽ നാണയം കുന്നുകൂടുന്ന അവസ്ഥ ഉണ്ടാകും.
.jpg)


