സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില

coconut oil
coconut oil

ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി.

ലിറ്ററിന് 500 രൂപ വരെ ഉയരാൻ സാധ്യതയെന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്. കൊപ്ര ക്ഷാമം രൂക്ഷമെന്നും വ്യാപാരികൾ പറയുന്നു.ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരാൻ സാധ്യതയുള്ളതിനാൽ ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് വ്യക്തമാക്കിയിരുന്നു.

tRootC1469263">

ഇതിന്റെ ശുപാർശ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കുമെന്നും കേരഫെഡ് പറഞ്ഞിരുന്നു.അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി.

Tags