കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു
പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് മരണപ്പെട്ടത്. ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ചാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്.
പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്നാണ് ഇദ്ദേഹത്തിന് ഷോക്കേറ്റതെന്നാണ് കരുതപ്പെടുന്നത്. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായല്ല. അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട മുഹമ്മദ് സലിമിന്റെ മൃതദേഹം നിലവില്‍ എറണാകുളം അമൃത ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തുടര്‍നടപടികളുടെ ഭാഗമായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരിക്കും മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക. ശേഷം ഇന്ന് ഖബറടക്കം നടത്തും.
.jpg)

