തൃപ്പൂണിത്തുറയിൽ പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു

student attack
student attack

നാല് പ്ലസ്ടു വിദ്യാർത്ഥികളും ഒരു പത്താംക്ലാസ് വിദ്യാർത്ഥിയും ചേർന്നാണ് ആക്രമിച്ചത്

കൊച്ചി : എറാണാകുളം തൃപ്പൂണിത്തുറയിൽ  പത്താംക്ലാസ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയുടെ മൂക്ക് മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഇടിച്ച് തകർക്കുകയായിരുന്നു. 

നാല് പ്ലസ്ടു വിദ്യാർത്ഥികളും ഒരു പത്താംക്ലാസ് വിദ്യാർത്ഥിയും ചേർന്നാണ് ആക്രമിച്ചത്. ​ഗുരുതരമായി പരുക്കറ്റ വിദ്യാർത്ഥിയുടെ രണ്ട് പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ്  കേസടുത്തു.

Tags