കൊച്ചിയിൽ നഗ്നചിത്രം കാണിച്ച് നഴ്‌സിങ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍


നഗ്നദൃശ്യങ്ങൾ മാതാപിതാക്കളെ കാണിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടിലും ലോഡ്ജുകളിലും ദിവസങ്ങളിലും പൂട്ടിയിട്ട് പീഡിപ്പിച്ചു
കൊച്ചി : കൊച്ചിയിൽ നഗ്നചിത്രം കാണിച്ച് നഴ്‌സിങ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എളമക്കര സ്വദേശി റെക്‌സണ്‍ ആണ് അറസ്റ്റിലായത്. ബെംഗളുരുവിലാണ് വിദ്യാര്‍ഥിനി നഴ്‌സിങ് പഠിക്കുന്നത്. ബെംഗളുരുവിൽ വെച്ചും കേരളത്തിലെത്തിച്ചും പീഡിപ്പിച്ചു എന്നാണ് പരാതി.
പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നുവെന്നും ബെംഗളുരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അവിടെ കൊണ്ടാക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും റെക്‌സണായിരുന്നുവെന്നും പൊലീസ്.
ഇവര്‍ ഒരുമിച്ച് താമസിക്കാറുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തൽ. ആ സമയത്ത് പകർത്തിയ ദൃശ്യങ്ങൾ മാതാപിതാക്കളെ കാണിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടിലും ലോഡ്ജുകളിലും ദിവസങ്ങളിലും പൂട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി അറസ്റ്റിലായ റെക്‌സണെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.