യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്
Apr 22, 2025, 11:02 IST
വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്
കൊച്ചി : യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്താനാണിത്. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂം ഉടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്.
tRootC1469263">യൂസ്ഡ് കാര്‍ ഷോറൂം ഉടമകള്‍ ലൈസന്‍സ് എടുക്കണമെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഷോറൂമുകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ ഇത്തരം വാഹനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും സംശയമുണ്ട്.
.jpg)


