രക്താര്‍ബുദ രോഗി എയ്ഡ്‌സ് ബാധിച്ച് മരിച്ച സംഭവം; നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

highcourt
highcourt

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി: രക്താര്‍ബുദ രോഗി ചികിത്സയ്ക്കിടെ എയ്ഡ്‌സ് ബാധിച്ച് മരിച്ച സംഭവത്തിൽ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നൽകി. 

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആര്‍സിസിയിലെ നിലവിലുള്ള രക്ത പരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങളും അറിയിക്കണം. ആലപ്പുഴ സ്വദേശി മരിച്ച സംഭവത്തില്‍ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Tags