കൊച്ചിയിൽ കിടക്കക്കമ്പനി ഗോഡൗണിന് തീപിടിച്ചു, വാഹനങ്ങളടക്കം കത്തിനശിച്ചു

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

തീപിടിത്തത്തിൽ വന്‍നഷ്ടമാണ് കണക്കാക്കുന്നത്.

കൊച്ചി : കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം.കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു.

 കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. തീപിടിത്തത്തില്‍ സമീപത്തുള്ള ഇലക്ട്രിക് ലൈന്‍ പൊട്ടി നിലത്തുവീണു. 

തീപിടിത്തം നടന്ന കെട്ടിടത്തിനു സമീപം ജനവാസമേഖല കൂടി ആയതിനാല്‍ തീയണയ്ക്കാനായി കൂടുതല്‍ യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സിനെ വിന്യസിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീപിടിത്തത്തിൽ വന്‍നഷ്ടമാണ് കണക്കാക്കുന്നത്.

Tags