പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം; 10 പേർക്ക് പരുക്ക്
May 2, 2025, 17:00 IST


ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു
കൊച്ചി : പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാണിയേലിയിൽ എത്തിയതായിരുന്നു സംഘം. ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു.