കിടപ്പുമുറിയില്‍ മൂര്‍ഖന്‍ ; 12 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

snake

പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു.


കിടപ്പുമുറിയില്‍ മൂര്‍ഖന്‍. നന്മണ്ടയില്‍ പന്ത്രണ്ടുകാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി.നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന്‍ അല്‍ഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റ അല്‍ഷിദ് കട്ടിലിനടിയില്‍ പാമ്പിന്റെ വാല്‍ കാണുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു.

റെസ്‌ക്യൂ വളണ്ടിയമാര്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്.

Tags