എറണാകുളത്ത് കിടപ്പുമുറിയില്‍ മൂര്‍ഖൻ പാമ്പ്;വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

sna

മുറിയില്‍ നില്‍ക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.

എറണാകുളം : കൂത്താട്ടുകുളത്ത് കിടപ്പുമുറിയില്‍  മൂർഖൻ .മംഗലത്ത് താഴം പനയക്കുന്നേല്‍ പ്രസാദിന്റെ മകള്‍ ശ്രീനന്ദനയാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുറിയില്‍ നില്‍ക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.

പെട്ടെന്ന് പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഉടൻ തന്നെ കട്ടിലിന് മുകളിലേക്ക് കയറിയതോടെയാണ് വലിയൊരു അപകടം ഒഴിവായത്. പിന്നീട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി. 

അതേസമയം ഇടുക്കിയില്‍ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവർക്കാണ് പാമ്പുകടിയേറ്റത്.അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോള്‍സനിന് പുലർച്ചെ ശുചിമുറിയില്‍ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്.

ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Tags