സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന കേന്ദ്രനടപടികൾ സഹകാരി സമൂഹം പ്രതിരോധിക്കും : മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

vn vasavan

തി​രു​വ​ന​ന്ത​പു​രം : സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നും മേ​ഖ​ല​യി​ൽ നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നും ല​ക്ഷ്യം​വെ​ച്ചു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ നി​യ​മ​പ​ര​മാ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ​യും സ​ഹ​കാ​രി​സ​മൂ​ഹം പ്ര​തി​രോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റു​മാ​രു​ടെ സം​സ്ഥാ​ന​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര സ​ഹ​ക​ര​ണ മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യോ മ​ന്ത്രി​യു​മാ​യോ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് തീ​രു​മാ​നം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത്.മു​മ്പ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ളു​ണ്ടാ​യ​പ്പോ​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത കാ​ര്യം മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

സ​ഹ​ക​ര​ണ നി​ക്ഷേ​പ സ​മാ​ഹ​ര​ണം, ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി, സ​ഹ​ക​ര​ണ എ​ക്സ്​​പോ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നൂ​റു​ദി​ന ക​ർ​മ പ​ദ്ധ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി മി​നി ആ​ന്റ​ണി, ര​ജി​സ്ട്രാ​ർ സു​ഭാ​ഷ് ടി.​വി, ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ സു​ഭാ​ഷ്, സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Share this story