സി.എൻ.ജിയെ ആശ്രയിച്ചവർക്ക് ഇരുട്ടടി ; വില ഉയരുന്നു
കൊച്ചി: പെട്രോൾ, ഡീസൽ വില വർധനവിൽനിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക് ഇരുട്ടടി. വളരെ വേഗത്തിൽ ഉയരുന്ന സി.എൻ.ജി വില ഡീസലിനെയും മറികടന്നു. കൊച്ചിയിൽ വ്യാഴാഴ്ച ഡീസൽ ലിറ്ററിന് 102.45 രൂപയാണെങ്കിൽ ഒരുകിലോ സി.എൻ.ജിക്ക് 102.50 രൂപയായിരുന്നു. പെട്രോളിന് 113.53 രൂപയും.
ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒട്ടേറെ വാഹന ഉടമകൾ സി.എൻ.ജിയിലേക്ക് മാറിയിരുന്നു. എന്നാൽ, അപ്രതീക്ഷിത വിലക്കയറ്റം ഇവർക്ക് തിരിച്ചടിയായി. അസംസ്കൃത എണ്ണ വില വർധിച്ചതാണ് സി.എൻ.ജി വില ഉയരാൻ കാരണമായി പറയുന്നത്.
എട്ടു വർഷം മുമ്പ് ഡീസൽ ലിറ്ററിന് 71 രൂപയായിരുന്നപ്പോൾ സി.എൻ.ജി കിലോക്ക് 46.50 രൂപ നൽകിയാൽ മതിയായിരുന്നു. 24.50 രൂപ കുറവ്. വിലയിലെ ഈ വലിയ അന്തരം ഒട്ടേറെ പേരെ പിന്നീട് സി.എൻ.ജി ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ആകർഷിച്ചു. പുതിയ സാഹചര്യത്തിൽ ഇവർ നഷ്ടം സഹിക്കേണ്ടിവരുന്നു. ജില്ലകൾക്കനുസരിച്ചും സി.എൻ.ജി വിലയിൽ ഏറ്റക്കുറച്ചിലുണ്ട്.
.jpg)

