ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; 9 പേര്‍ക്ക് പരിക്ക്

D

ബസ് ഡ്രൈവര്‍ക്കും സഹായിക്കും ശരീരത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്.

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ആണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വന്ന സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പരന്നത്.

ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും സഹായിക്കും ശരീരത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്.

തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവര്‍ക്കും സഹായിക്കും പൊള്ളലേറ്റത്.

യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഗ്യാസ് നിര്‍വീര്യമാക്കി. ഹൈവേ പൊലീസും വടക്കഞ്ചേരി പൊലീസും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Tags