മുഖ്യമന്ത്രിയുടെ 'അനാവശ്യ ആന്‍ജിയോപ്ലാസ്റ്റി' പരാമര്‍ശം; വസ്തുതകള്‍ മനസിലാക്കാതെയെന്ന് കാര്‍ഡിയോ സൊസൈറ്റി ഓഫ് ഇന്ത്യ

VD Satheesan government sets record in personnel staff appointments; Chief Minister leads with 31, followed by K Muraleedharan and N Shamsuddin


കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുട രജത ജൂബിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ കോഴിക്കോട് വച്ചാണ്, സ്റ്റന്‍ഡ് കമ്പനികളുടെ സ്വാധീനത്താല്‍ ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറികള്‍ കൂടുതല്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്.

സ്റ്റന്റ് കമ്പനികളുടെ സ്വാധീനത്താല്‍ ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ കൂടുതല്‍ നിര്‍ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ. വസ്തുതകള്‍ മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് സംഘടന വിമര്‍ശിച്ചു.


കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയുട രജത ജൂബിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ കോഴിക്കോട് വച്ചാണ്, സ്റ്റന്‍ഡ് കമ്പനികളുടെ സ്വാധീനത്താല്‍ ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറികള്‍ കൂടുതല്‍ നിര്‍ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത്. കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ വേദിയിലിരിക്കെയായിരുന്നു പരാമര്‍ശം. അനാവശ്യ സര്‍ജറികള്‍ക്കെതിരെ ക്യാംപെയിന്‍ ഉള്‍പ്പെടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെയാണെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയുടെ വിമര്‍ശനം.

അടിയന്തര സാഹചര്യത്തില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ ആപത്തിലാകുമെന്ന് സംഘടന വ്യക്തമാക്കി. തിരുവനന്തപുരത്ത് കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ നാല് സംഘടനകള്‍ യോഗം ചേരും. ശേഷം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രസ്താവന രോഗികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കിയിരുന്നു. അതേസമയം അനാവശ്യമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറികള്‍ കൂടുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ രാജേഷ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു കുറിപ്പ്.

Tags