സിഎംആര്‍എല്‍- എക്‌സാലോജിക്ക് ക്കേസ്; കോഴിക്കോട് അടക്കം 8 ഇടങ്ങളിൽ ED റെയ്ഡ്
പി നിഖിലിന്റെ കരുവന്‍തുരുത്തിലെ വീട്ടിലും അശോകപുരത്തെ ഫ്‌ളാറ്റിലും റെയ്ഡ് നടക്കുന്നുണ്ട്. വീണ ടിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഡയറിയിലെ പേരുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.
കോഴിക്കോട്: സിഎംആര്‍എല്‍- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടില്‍ അടക്കം എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പി നിഖിലിന്റെ കരുവന്‍തുരുത്തിലെ വീട്ടിലും അശോകപുരത്തെ ഫ്‌ളാറ്റിലും റെയ്ഡ് നടക്കുന്നുണ്ട്. വീണ ടിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഡയറിയിലെ പേരുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.
2024 ഏപ്രിലിലാണ് സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍ കമ്പനിയും വീണ ടിയുടെ ഉടമസ്ഥതയിലുളള 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്.
വീണ പാര്‍ട്ണറായ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടും പരിശോധനകള്‍ നടക്കുന്നുണ്ട്. നേരത്തെ ലേക്കര്‍ ഇന്ത്യ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ ഇ ഡി മരവിപ്പിച്ചിരുന്നു.
.jpg)

