സിഎംആർഎൽ വിജിലൻസ് കേസ്; പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

Opposition leader Pinarayi Vijayan says the UDF government continues to have an inhumane approach and indifference towards the victims.


കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിലെ വിജിലൻസ് കേസിൽ പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീൽ അനുമതി നിഷേധിച്ച ബെഞ്ച് തന്നെയാണ് പരിഗണിക്കുന്നത്. ഹർജി ഉടൻ പരിഗണിക്കണം എന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ ആവശ്യം ഉന്നയിച്ചത്. ഇത് അംഗീകരിച്ച് തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള ഏഴ് പേരുടെ അപ്പീലുകളാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നത്.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ അനുമതിക്ക് സമീപിച്ചപ്പോൾ ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയാണ് പിണറായി വിജയന് ഉണ്ടായത്. ഇതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി അവധിക്കാല ബെഞ്ചിന്റെ ഉത്തരവ് ഉണ്ടാകുന്നത്. ഇതിന് പിന്നാലെ സുപ്രീം കോടതി ഉത്തരവ് ഇന്നലെ ഹൈക്കോടതിയിൽ പിണറായി വിജയൻ ഹാജരാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റേ തുടരുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീം കോടതി നിലപാട് തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വീകരിക്കാനാണ് സാധ്യത കൂടുതൽ.

Tags