സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണക്ക് സമന്‍സ് അയച്ചേക്കും ; നിര്‍ണ്ണായക തെളിവു ലഭിച്ചെന്ന് ഇഡി
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് ഇഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകള്‍ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇഡി പറയുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നല്‍കും. ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു.
അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഉടന്‍ അപ്പീല്‍ നല്‍കും. മാസപ്പടിക്കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളില്‍ പരിശോധന തുടങ്ങി. വീണയുടെ പിടിച്ചെടുത്ത ഫോണും കര്‍ത്തയുടെ ലാപ് ടോപ്പും അടക്കം വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു. അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 13 സിപിഎം പ്രവര്‍ത്തകരെ ഇന്ന് റിമാന്‍ഡ് ചെയ്യും. 18 സിപിഎം പ്രവര്‍ത്തകരാണ് ആക്രമണ കേസില്‍ ഇതുവരെ അറസ്റ്റിലായത്.
.jpg)

