മാസപ്പടി കേസ് : വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

Masapadi case; ED says it has received crucial evidence to summon Veena Vijayan for questioning

തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു.

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ എത്തിയത്. അല്‍പ സമയത്തിനകം ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു.

2016 മുതല്‍ 2020, 2021 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്നപേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പിനിയില്‍ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.

Tags