സിഎംആര്‍എല്‍- എക്സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണം തുടരാമെന്ന് ഇ ഡിക്ക് നിയമോപദേശം

It is unacceptable to stop the direct payment of welfare pension; Opposition leader Pinarayi Vijayan criticizes the government's action

ഹൈക്കോടതി വിജിലൻസ് എഫ്ഐആർ റദാക്കിയിട്ടില്ല, അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നും നിയമോപദേശത്തിൽ പറയുന്നു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ സിഎംആർഎൽ കേസില്‍ അന്വേഷണം തുടരാമെന്ന് ഇഡിക്ക് നിയമോപദേശം.ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി നിയമോപദേശം തേടിയത്.

ഹൈക്കോടതി വിജിലൻസ് എഫ്ഐആർ റദാക്കിയിട്ടില്ല, അന്വേഷണം മാത്രമാണ് സ്റ്റേ ചെയ്തതെന്നും നിയമോപദേശത്തിൽ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് ഉടൻ പുതിയ സമൻസ് നൽകും.

അപ്പീലില്‍ ഇ ഡിയും വിജിലന്‍സും കെ എം ഷാജഹാനും നാലാഴ്ചയ്ക്കം മറുപടി നല്‍കണം. അന്വേഷണം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നാല് അപ്പീലുകളും ഫയലില്‍ സ്വീകരിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

 

Tags