സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ രേഖകളുടെ പരിശോധനകളിലേക്ക് കടക്കാന്‍ ഇഡി
Jun 25, 2026, 07:38 IST
സിഎംആര്‍എല്ലുമായി വീണയും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായകമായ രേഖകളുടെ പരിശോധനകളിലേക്ക് കടക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകള്‍ ഇന്നലെയാണ് ഇഡിക്ക് ലഭിച്ചത്.
സിഎംആര്‍എല്ലുമായി വീണയും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകള്‍, വീണയുടെ വിശദമായ മൊഴിപ്പകര്‍പ്പ്, ഐടി റിട്ടേണ്‍സ് അടക്കമുള്ള അതീവ രഹസ്യ രേഖകളാണ് ഇപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ കൈകളില്‍ എത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വീണ ടിയെ ചോദ്യം ചെയ്യാനിരിക്കെ, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ രേഖകള്‍ അന്വേഷണത്തില്‍ വലിയ വഴിത്തിരിവാകും. കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലും ഇഡി ശക്തമാക്കി.
.jpg)