സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി ഇ ഡി
ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയ്യാറാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യം ചെയ്യാനും ഇ ഡി ലക്ഷ്യംവെയ്ക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് വീണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇല്ലാത്ത സേവനത്തിന് എക്സാലോജിക് കൈപ്പറ്റിയത് മറ്റ് കരാര്‍ സ്ഥാപനത്തെ അപേക്ഷിച്ച് വന്‍ തുകയാണെന്ന എസ്എഫ്ഐഒ കണ്ടെത്തല്‍ വീണയ്ക്ക് കുരുക്കാകുമെന്നാണ് വിലയിരുത്തല്‍. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. വീണയ്ക്ക് പുറമേ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് മാനേജര്‍ കെ എസ് സുശേഷ് കുമാര്‍, സിഎംആര്‍എല്‍ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.
.jpg)

