സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട്: പിണറായി വിജയന് വീണ്ടും സമൻസ് അയക്കാൻ ഇ ഡി

Opposition leader Pinarayi Vijayan says the UDF government continues to have an inhumane approach and indifference towards the victims.

അതേസമയം സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് വീണ്ടും സമന്‍സ് നല്‍കാന്‍ ഇ ഡി. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമന്‍സ് ഉടന്‍ നല്‍കും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം. 

നിലവിലുള്ള സമന്‍സില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും സമന്‍സ് അയക്കാനാണ് ഇ ഡിയുടെ നീക്കം. നിയമ സഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചത്.

24തുടര്‍ന്നാണ് അടുത്ത സമന്‍സ് അയയ്ക്കാന്‍ ഇ ഡി നീക്കം തുടങ്ങിയത്. പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ഇ ഡി നടത്തുന്നത്. ചെന്നൈയിലെ സ്‌പെഷ്യല്‍ ഡയറക്ടര്‍ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. സുപ്രീംകോടതി ഇ ഡിയുടെ ഇസിഐറുമായി ബന്ധപ്പെട്ട് ഒന്നും പരാമര്‍ശിക്കാത്ത സാഹചര്യത്തില്‍ ഇ ഡിയുടെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സിഎംആർഎൽ– എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല. നിയമസഭാ സമ്മേളനവും സുപ്രിം കോടതി വിധിയും ചൂണ്ടിക്കാണിച്ച് ഇഡിക്ക് കത്തു നൽകി. അതേസമയം നിയമോപദേശം തേടിയ ശേഷം തുടർ നടപടിയെന്നാണ് ഇഡി നിലപാട് .

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ വെളളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ നേരത്തെ പിണറായിക്ക് സമൻസ് നൽകിയിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു കേന്ദ്ര ഏജൻസി ഈ നിർണായക നീക്കം നടത്തിയത്. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ പിണറായി വിജയൻ എത്തിയത്.

Tags