സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍

CMRL-Exalogic financial transaction case; Government orders investigation against Pinarayi and Riyaz

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെട്ട ആദ്യ കേസ് എസ്പി ഇഎല്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം. 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെട്ട ആദ്യ കേസ് എസ്പി ഇഎല്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കള്ളപ്പണ- ഹവാല ഇടപാടു കേസ് എസ്പി ബാലകൃഷ്ണന്‍ അന്വേഷിക്കും.

അഴിമതി തടയല്‍ നിയമപ്രകാരം എടുത്ത രണ്ടു കേസിലും പിണറായി വിജയന്റെ മകള്‍ വീണ രണ്ടാം പ്രതിയാണ്. ഇരുവരും ചേര്‍ന്ന് റിയാസിന്‍റെ സുഹൃത്തുക്കകളുമായി ഗൂഢാലോചന നടത്തിയ യുഎഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തി. 85 ലക്ഷം വിദേശത്തത്തേയ്ക്ക് അയച്ചു. വീണയുടെ വസതിയിൽ നിന്ന് ഇഡി പിടിച്ചെടുത്ത കയ്യെഴുത്ത് കുറിപ്പുകളാണ് ഇതിന് തെളിവ്.

കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച് എസ്‌ഐടികള്‍ അന്വേഷണം നടത്തും. സിഎംആര്‍എല്‍ അഴിമതി കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഫ്‌ഐആറുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡി കത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് സ്റ്റേ നല്‍കിയിട്ടില്ല.

Tags