സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്; സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി ചെന്നിത്തല

CMRL-Exalogic case; The government did not make a mistake, Chennithala rejects Mathew Kuzhalnadan MLA

 തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം. ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വളരെ പക്വമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎംഎല്‍എ കേസിലെ 66-2 അനുസരിച്ചാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത്. ഡിജിപി ആഭ്യന്തരസെക്രട്ടറിക്കും, തുടര്‍ന്ന് സര്‍ക്കാരിനും കൈമാറി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രാഥമികാന്വേഷണം നടത്തി തീരുമാനിക്കപ്പെടേണ്ടതാണെന്നാണ് നിയമോപദേശം ലഭിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. 

ലളിതകുമാരി കേസില്‍ 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിന് സമാനമാണ് ഈ കേസ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അതിനിടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. സര്‍ക്കാരിന് അങ്ങനെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല. സര്‍ക്കാരെടുത്ത നിലപാട് ശരി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags