കരുതല്‍ തടങ്കല്‍ തുടരാനാണ് ഭാവമെങ്കില്‍ മുഖ്യമന്ത്രിയും, പരിവാരങ്ങളും റോഡിലിറങ്ങില്ല: യൂത്ത് കോണ്‍ഗ്രസ്സ്

google news
fxj

കണ്ണൂര്‍ : നവകേരള സദസ്സിന്റെ  പേരില്‍ അനാവശ്യമായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെക്കാനാണ് പോലീസ് തീരുമാനമെങ്കില്‍ മുഖ്യ മന്ത്രിയെയും, പരിവാരങ്ങളെയും റോഡിലിറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന്  ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലാതെ, കോടികള്‍ ദൂര്‍ത്തടിക്കുന്ന പരിപാടിയാണ് നവകേരള സദസ്സ് .എന്നാല്‍ ഈ ദൂര്‍ത്ത് നടക്കുന്നതിന്റെ  പേരില്‍ പാവപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തത്  ജനാധിപത്യ വിരുദ്ധതയാണ്. എന്തിനാണ് മന്ത്രിമാരും, പോലീസും ഇങ്ങനെ ഭയക്കുന്നതെന്നു മനസിലാകുന്നില്ല. യൂത്ത് കോണ്‍ഗ്രസ്സ്  തീരുമാനിച്ചാല്‍ മുഖ്യനും കൂട്ടരും ഏത് പാതാളത്തില്‍ ഒളിച്ചാലും ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ്സ്  പ്രവര്‍ത്തകരെ  തെരുവിലിറക്കി പ്രതിഷേധിക്കാന്‍   അറിയാമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags