മുന്‍ മന്ത്രി വി.അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

v abdurahiman

കേസെടുക്കുന്നതിന് ഗവര്‍ണറുടെ അനുമതി തേടിക്കൊണ്ട് സര്‍ക്കാര്‍ രാജ്ഭവന് കത്തയച്ചു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും മെസിയെയും കേരളത്തില്‍ എത്തിക്കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി. അബ്ദു റഹിമാനെതിരെ നിയമനടപടിക്ക് കളമൊരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം മുന്‍ മന്ത്രിയുടെ പേരില്‍ കേസെടുക്കുന്നതിന് ഗവര്‍ണറുടെ അനുമതി തേടിക്കൊണ്ട് സര്‍ക്കാര്‍ രാജ്ഭവന് കത്തയച്ചു. മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച അപേക്ഷ കൈമാറിയത്. തിങ്കളാഴ്ച രാജ്ഭവനില്‍ തിരിച്ചെത്തുന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ഈ മാസം 22-നാണ് ചുമതലയേല്‍ക്കുന്നത്. മന്ത്രിയായിരിക്കെ നടത്തിയ ഇടപാടുകളായതിനാല്‍ അന്വേഷണത്തിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമവകുപ്പ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം.

Tags