മുഖ്യമന്ത്രി ചർച്ചകൾ നടന്നത് അതീവ രഹസ്യമായി ; കോൺ​ഗ്രസിൽ നിന്നും ഒരു വാർത്തപോലും പുറത്ത് പോയില്ല, സി.പി.എമ്മിനെക്കാളും ദൃഢതയുള്ള നീക്കങ്ങൾ

rahul gandhi vd satheesan high command

ജനാധിപത്യകേന്ദ്രീകരണ തത്വം കർശനമായി പാലിക്കുന്ന സി.പി.എമ്മിൽ നിന്നുപോലും വിവരങ്ങൾ പുറത്താകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം രഹസ്യമായി സൂക്ഷിക്കാൻ സംഘടനക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്.

 കണ്ണൂർ : കേരള ജനത ഉറ്റുനോക്കിയ മുഖ്യമന്തി പ്രഖ്യാപനത്തിനാണ് തിരശ്ശീല വീണത്. ജനവികാരം ഉൾകൊണ്ട് കൂടിയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് യുഡിഎഫിനെ നയിച്ച വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത്. അതേ സമയം തീരുമാനങ്ങൾ പുറത്തേക്ക് ചോർന്നുപോകുന്ന സാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ കോൺഗ്രസ് വിസ്മയിപ്പിച്ചു.

ജനാധിപത്യകേന്ദ്രീകരണ തത്വം കർശനമായി പാലിക്കുന്ന സി.പി.എമ്മിൽ നിന്നുപോലും വിവരങ്ങൾ പുറത്താകുന്ന സാഹചര്യത്തിൽ, കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം രഹസ്യമായി സൂക്ഷിക്കാൻ സംഘടനക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്.

ഇത് കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണ്. സാധാരണഗതിയിൽ കോൺഗ്രസിന്റെ ഏത് ഘടകമെടുക്കുന്ന തീരുമാനങ്ങളും അടുത്ത നിമിഷം തന്നെ ചോർന്ന് പുറത്തെത്താറുണ്ട്. എന്നാൽ ഇത്തവണ തീരുമാനം പുറത്തു പോകരുതെന്ന കർശന നിലപാട് രാഹുൽഗാന്ധി സ്വീകരിക്കുകയായിരുന്നു. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരായിരുന്നു മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടികൂടിയത്. 

എന്നാൽ കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം ഇവരെ പോലും അവസാന നിമിഷം അറിയിച്ചാൽ മതിയെന്ന നിലപാടാണ് രാഹുൽഗാന്ധി സ്വീകരിച്ചത്. അതിനാൽ മൂന്ന് നേതാക്കളും അവരുടെ അനുയായികളും അവസാന നിമിഷം വരെ പിരിമുറുക്കത്തിലായിരുന്നു. ഓരോരുത്തരെയും പിന്തുണക്കുന്നവർ ഓരോ നീക്കത്തെയും തങ്ങൾക്ക് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നു.

Tags