മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം: വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്
പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം മറക്കാന്‍ പാടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി: മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തില്‍ വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായില്ല എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം മറക്കാന്‍ പാടില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പോഷക സംഘടനകള്‍ പൊതു ഇടങ്ങളിലല്ല പറയേണ്ടതെന്നും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കത്തിലെ പരസ്യ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് കെ സി വേണുഗോപാല്‍ എംപി രംഗത്തെത്തി. വിഷമകരമായ സംഭവം ഉണ്ടായാല്‍ ബന്ധപ്പെട്ട വേദികളില്‍ അറിയിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്.
പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. സർക്കാരും ഇക്കാര്യത്തിൽ ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു. വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കെ.എസ്‌യു അഭിപ്രായം പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. കെഎസ്‌യു മുമ്പും അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെഎസ്‌യുവിന് പരാതി ഉണ്ടെങ്കില്‍ പരിശോധിക്കും. മുഖ്യമന്ത്രി മുന്‍കൈ എടുക്കുമെന്നാണ് വിശ്വാസം. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പറയാവുന്നതേയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
.jpg)

