കനയ്യ കുമാറിനെ കേരള ഹൗസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി

Vizhinjam port project; Chief Minister VD Satheesan says the state government will not accept any decision that sacrifices Kerala's interests

കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബുക്ക് ചെയ്തിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറിനെ കേരള ഹൗസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍.കഴിഞ്ഞ ദിവസമാണ് കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കമുണ്ടായത്.  സംഭവം അന്വേഷിക്കാന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ എന്‍എസ്‌കെ ഉമേഷിനെ ചുമതലപ്പെടുത്തി.
എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

.കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നായിരുന്നു കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു.കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി കനയ്യ കുമാറിന് ലഭിച്ചില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബുക്ക് ചെയ്തിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം. ഇതോടെ സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കമുണ്ടായി.

Tags