മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

vd modi

കേരളത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുക

ഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (നവംബർ 18, 2026) വൈകിട്ട് അഞ്ച് മണിക്ക് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

കേരളത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുക.സംസ്ഥാനത്തിന്റെ വികസന പദ്ധതികൾ, ലഭിക്കാനുള്ള കേന്ദ്രവിഹിതം, വൈദ്യുതി പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ കേന്ദ്ര സഹായം തേടുക തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും

Tags