കെഎസ്‌യു സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി മുഖ്യമന്ത്രി

aloshious xavier

കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിച്ചിരുന്നു

വിവാദങ്ങള്‍ക്കൊടുവില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി. നേരത്തെ, കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നിഷേധിച്ചെന്ന് അലോഷ്യസ് പരാതി ഉന്നയിച്ചിരുന്നു. അതേസമയം, പരസ്യപ്രസ്താവനകള്‍ക്ക് പാര്‍ട്ടിയില്‍ വിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസം, നേരിട്ട് കണ്ടിട്ടും അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി മുഖം കൊടുക്കാത്തതിരുന്നതും ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് വിഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങില്‍ എത്തുന്നത്. കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിലാണ് മുഖ്യമന്തി വിഡി സതീശന്‍ എത്തിയത്. ഈ പരിപാടിയില്‍ അലോഷ്യസ് സേവ്യറും പങ്കെടുത്തിരുന്നു. വേദിയില്‍ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ കാണാതെ മടങ്ങുകയായിരുന്നു. സതീശനെ കാണാന്‍, അലോഷ്യസ് കാത്തുനിന്നെങ്കിലും സതീശന്‍ മുഖം കൊടുത്തില്ല. താന്‍ പഠിച്ച രാഷ്ട്രീയം സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ച് ചിരിക്കാത്തതിന് മറുപടിയില്ലെന്നുമായിരുന്നു സംഭവത്തെ കുറിച്ചുള്ള അലോഷ്യസിന്റെ പ്രതികരണം.

Tags