വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

pinarayi

നാലു തവണ എംഎല്‍എയും അതില്‍ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നു

മുന്‍ മന്ത്രിയും എംഎല്‍എയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി. ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രേഡ് യൂണിയന്‍ രംഗത്തും ഇബ്രാഹിംകുഞ്ഞ് സജീവമായിരുന്നു എന്നതും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.

tRootC1469263">

'മുന്‍മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു. നാലു തവണ എംഎല്‍എയും അതില്‍ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു', മുഖ്യമന്ത്രി അനുശോചിച്ചു.

Tags