മണർകാട്, കോതമംഗലം, റാക്കാട് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച

CM assures that incidents in Manarkad, Kothamangalam and Rakkad will not be repeated; Meeting with Catholic Bishop

കോട്ടയം: മലങ്കര സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ ഉണ്ടായ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മലങ്കര സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിയമവിരുദ്ധമായി പാത്രിയർക്കീസ് ബാവ പള്ളികളിൽ പ്രവേശിച്ചതിൽ സഭയ്ക്കുണ്ടായ വേദന കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ അറിയിച്ചു. കോടതി വിധി നടപ്പാക്കിയ ആട്ടിൻകുന്ന് പള്ളിയിൽ ഉൾപ്പെടെ സംഘർഷാവസ്ഥ തുടരുകയാണെന്നും, അക്രമങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ചാൽ ചർച്ചകൾ നടത്താമെന്നും സഭാധ്യക്ഷൻ വ്യക്തമാക്കി. ആട്ടിൻകുന്ന് പള്ളിയിലെ പ്രശ്ന പരിഹാരത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

Tags