കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; പൊള്ളലേറ്റ് യുവതി മരിച്ചു

The young man's head caught fire while repairing a car in Malappuram

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

കോട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ  പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കല്‍ ജോമോള്‍ സെബാസ്റ്റ്യൻ (26) മരിച്ചു.കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയില്‍ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10.45-ഓടെ മരിച്ചു. ഭർത്താവ്: എബിസണ്‍. മകള്‍: ഇവാനിയ.

Tags