ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറ്റിൽ കുടുങ്ങി : സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ കേസെടുത്ത് കഴക്കൂട്ടം പൊലീസ്
തിരുവനന്തപുരം: ശസ്ത്രകിയക്കിടെ തുണി കുടുങ്ങിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് കഴക്കൂട്ടം പൊലീസ് . ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. മൂന്നു മാസത്തോളമാണ് മേനംകുളം സ്വദേശിയായ യുവതി വേദന അനുഭവിച്ചത്. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി.
tRootC1469263">മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത് ഡിസംബർ 3 നാണ്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു വശത്തു കൂടി നൂല് പുറത്തേക്ക് വന്നു. ഇതോടെയാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും ഉണ്ടെന്നു കുണ്ടെത്തിയത്
.jpg)


