കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു
രണ്ടാം പ്ലാറ്റ്‌ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കെട്ടിടം തകർന്ന് വീണു. രആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു.ഇന്ന് രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം.
രണ്ടാം പ്ലാറ്റ്‌ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് 1,2,3 പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുതി ഓഫാക്കി.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തന്നെ വിള്ളല്‍ കണ്ടെത്തിയിരുന്നതിനാൽ സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുൻകരുതൽ സ്വീകരിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്.
.jpg)

