ക്ലിഫ് ഹൗസ് വിവാദം: കോൺഗ്രസിന് ജനങ്ങൾ തന്നെ മറുപടി നൽകണമെന്ന് എം.വി. ഗോവിന്ദൻ; ഐ.എ.എസ്-ഐ.പി.എസ് സ്ഥലംമാറ്റത്തിൽ അഴിമതിയെന്നും ആരോപണം

Cliff House controversy: M.V. Govindan says people should answer Congress; also alleges corruption in IAS-IPS transfers

  ഡൽഹി: ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വലിയ തോതിൽ ധൂർത്ത് ആരോപണം ഉന്നയിച്ച കോൺഗ്രസ് ഇപ്പോൾ പ്രതിരോധത്തിലായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്ലിഫ് ഹൗസിൽ നടന്ന ചെറിയ അറ്റകുറ്റപ്പണികളെ പോലും വലിയ ധൂർത്തായി പ്രചരിപ്പിച്ച കോൺഗ്രസുകാർ തന്നെ ഇതിന് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എം.വി. ഗോവിന്ദൻ രൂക്ഷവിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എന്തൊക്കെയാണ് വി.ഡി. സതീശൻ പറഞ്ഞിരുന്നത് എന്നും, എന്നാൽ ഇപ്പോൾ ഭരണത്തിലെത്തിയപ്പോൾ അദ്ദേഹം കാണിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി നടത്താൻ അനുയോജ്യരായ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് നിയമിക്കുകയാണ് നിലവിലെ ഭരണകൂടമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.അതേസമയം, മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുമായി ബന്ധപ്പെടുത്തി സി.പി.ഐ.എം നേതാക്കളുടെ ഫോട്ടോ ഉൾപ്പെടെ വെച്ച് നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം

Tags