കോഴിക്കോട് വടകരയില്‍ പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
Updated: Sep 16, 2026, 11:55 IST
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു
കോഴിക്കോട്: വടകരയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.കൈനാട്ടി മുട്ടുങ്ങല്‍ കാളിയാരവിട മണ്ടോടി സാജിദിന്റെ മകള്‍ സജ ഫാത്തിമ (15) ആണ് മരണപ്പെട്ടത്. വടകര എം.യു.എം വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനിയായിരുന്നു സജ ഫാത്തിമ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു . എന്നാല്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
.jpg)

