തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; യുവാവിന് 20 വര്‍ഷം കഠിനതടവും 4 ലക്ഷം പിഴയും ശിക്ഷ
വിവാഹിതനായ പ്രതി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
തിരുവനന്തപുരം: പത്താം ക്ലാസുകാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.കിളിമാനൂർ, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടില്‍ ശ്രീഹരി (29)യെ യാണ് ശിക്ഷിച്ചത്.
ആറ്റിങ്ങല്‍ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 16 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.
കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഫോറൻസിക് അസിസ്റ്റന്‍റ് ഡയറക്ടർ എ. ഷഫീക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ആറ്റിങ്ങല്‍ ഡിവൈ.എസ്പി ടി.ജയകുമാർ കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി.
.jpg)

