മലപ്പുറത്തെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണം, അധ്യാപകര്‍ക്കെതിരെ പരാതി നല്‍കി കുടുംബം

F

ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് അവനോട് ടീച്ചർ പറഞ്ഞു. വേറെ സ്കൂളില്‍ പോവാത്ത രീതിയില്‍ ആക്കും. റെഡ് മാർക്ക് ചെയ്യു'മെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

മലപ്പുറം. പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയതില്‍ അധ്യാപകർക്കെതിരെ കുടുംബം.മെയ് രണ്ടിനാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കുട്ടിയെ മറ്റു കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ അധ്യാപിക അപമാനിച്ചിരുന്നതായും., സ്കൂള്‍ മാറാൻ ടിസി ആവശ്യപെട്ടപ്പോള്‍ നല്‍കാൻ തയാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. കുടുംബം ജില്ലാ പോലീസ് മേധാവിക്കും പെരിന്തല്‍മണ്ണ പോലീസിലും പരാതി നല്‍കി.

കുട്ടിയെ തോല്‍പ്പിക്കുമെന്ന് ക്ലാസ് ടീച്ചർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു. 'ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ ഞങ്ങള്‍ തോല്‍പ്പിക്കും എന്ന് അവനോട് ടീച്ചർ പറഞ്ഞു. വേറെ സ്കൂളില്‍ പോവാത്ത രീതിയില്‍ ആക്കും. റെഡ് മാർക്ക് ചെയ്യു'മെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. പരീക്ഷാഫലം വന്നതിനുശേഷം ടിസി നല്‍കാം എന്ന് അറിയിച്ചിരുന്നു. പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടിച്ചതിനുശേഷം കുട്ടി സ്കൂളുമായി ബന്ധപ്പെട്ടിരുന്നില്ല. മരണ വിവരമറിഞ്ഞ് അധ്യാപകർ ഉള്‍പ്പെടെയുള്ളവർ വീട്ടില്‍ പോയിരുന്നതായും. വിദ്യാർഥിയുടെ മരണത്തില്‍ അതീവ ദുഃഖം ഉണ്ടെന്നും സ്കൂള്‍ അധികൃതർ പറഞ്ഞു

Tags