ഇടുക്കിയിൽ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

d

വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്പ് കടിക്കുകയായിരുന്നു.

ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു.എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകൻ അജയ്ക്കാണ് (13) പാമ്പുകടിയേറ്റത്.

ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന അജയിനെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയിലാണ് കടിയേറ്റത്.

Tags