പാലക്കാട് മൂര്‍ഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു
മെയ് 14-ന് ഉച്ചയ്ക്കായിരുന്നു വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത് സം. പാമ്പുകടിയേല്‍ക്കുന്ന സമയത്ത് രാജേശ്വരി വീട്ടില്‍ തനിച്ചായിരുന്നു
പാലക്കാട് : നെന്മാറയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു.നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകള്‍ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്.
മെയ് 14-ന് ഉച്ചയ്ക്കായിരുന്നു വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത് സം. പാമ്പുകടിയേല്‍ക്കുന്ന സമയത്ത് രാജേശ്വരി വീട്ടില്‍ തനിച്ചായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ വായില്‍ നുരയും പതയും വന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടൻ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നെന്മാറ പഴയഗ്രാമം എല്‍.എൻ.എസ്. യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് രാജേശ്വരി. സഹോദരൻ കൃഷ്ണപ്രസാദ്.
.jpg)

