കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍

DEATH

വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊല്ലം: പൂയപ്പള്ളിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെഎന്‍എസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ ദേവദര്‍ശാണ് മരിച്ചത്. വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Tags